ഒന്നല്ല രണ്ട് ദിവസം എ ആര്‍ റഹ്മാന്‍ ഷോ; ഓരോ ദിവസവും പ്രത്യേകം പ്രവേശനം

രണ്ട് ദിവസത്തെ എ. ആർ. റഹ്മാൻ ഷോ ഒരുക്കി ഫ്ളവേഴ്സ് ടിവി. കൊച്ചിയിലെ അങ്കമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ അടുത്ത മാസം 23, 24 (ശനി, ഞായർ) തീയതികളിലാണ് എ ആര്‍ റഹ്മാന്‍ ഷോ നടക്കുക. കഴിഞ്ഞ മെയ് 12ന് നിറുത്താതെ പെയ്ത മഴയില്‍ ആദ്യം പ്രഖ്യാപിച്ച ഷോ റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ കാണികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ പറഞ്ഞും, മുടങ്ങിയ ഷോ ഉടന്‍ തന്നെ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി ചാനല്‍ അധികൃതര്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും ടിക്കറ്റ് തുക മടക്കി നല്‍കാനുള്ള നടപടികളും ആരംഭിച്ചു. അതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ട് ദിവസത്തെ എ ആര്‍ റഹ്മാന്‍ ഷോ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ദിവസവും പ്രവേശനത്തിന് പ്രത്യേകം ടിക്കറ്റുകളായിരിക്കും.
ar rahman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here