കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത് ഇത് രണ്ടാം തവണ

ഏറെ നാടകീയമായ രംഗങ്ങൾക്കാണ് കർണാടകം സാക്ഷ്യം വഹിച്ചത്. ആദ്യം ബിജെപിയുടെ യെദ്യൂരപ്പയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതെങ്കിലും വിശ്വാസവോട്ടെടുപ്പിൽ തോൽക്കുമെന്ന് മന്‌സിലായതോടെ അതിന് മുമ്പേ തന്നെ യെദ്യൂരപ്പ സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് കോൺഗ്രസ്-ജെഡിഎസ് തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായി.
ഇത് രണ്ടാം തവണയാണ് കുമാരസ്വാമി മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. 2006 ഫെബ്രുവരി 4 മുതൽ 2007 ഒക്ടോബർ 9 വരെ കുമാരസ്വാമി കർണാടകയുടെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2007 സെപ്റ്റംബർ 27ന്, ഒക്ടോബർ 3ന് ഭാരതീയ ജനതാ പാർട്ടിയും ജനതാദളുമായുള്ള അധികാര പങ്കിടൽ വ്യവസ്ഥയുടെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് കുമാരസ്വാമി അറിയിച്ചു.
എന്നാൽ, 2007 ഒക്ടോബർ 4ന് അധികാരം ബി.ജെ.പിയ്ക്ക് കൈമാറാൻ കുമാരസ്വാമി വിസമ്മതിച്ചു. ഒടുവിൽ 2007 ഒക്ടോബർ 8ന്, കുമാരസ്വാമി തന്റെ രാജിക്കത്ത് ഗവർണറായ രാമേശ്വർ ഠാക്കൂറിന് സമർപ്പിച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം സംസ്ഥാനം പ്രസിഡന്റിന്റെ ഭരണത്തിന് കീഴിലായി. എന്നാൽ, കുറച്ചു ദിവസങ്ങൾക്കു ശേഷം ബി.ജെ.പിയെ പിന്തുണക്കാൻ കുമാരസ്വാമി തീരുമാനിച്ചു. തുടർന്ന് 2007 നവംബർ 12ന് ബി.ജെ.പി.യുടെ ബി.എസ്. യെദിയൂരപ്പ കർണാടകയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here