Advertisement

ചരിത്രം കുറിച്ച് വൺ പ്ലസ് 6; പത്ത് മിനിറ്റിൽ നേടിയത് 100 കോടിയുടെ കച്ചവടം

May 23, 2018
Google News 0 minutes Read
oneplus 6 mobile features

ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തിയ വൺ പ്ലസ് 6 ഫോൺ നേടിയത് റെക്കോർഡ് വിൽപ്പന. പത്ത് മിനിറ്റിൽ 100 കോടിയുടെ കച്ചവടം നേടിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വൺപ്ലസിൻറെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടമാണ് ഇത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മെയ് 16 നാണ് വൺ പ്ലസ് 6 ലണ്ടനിൽ പുറത്തിറക്കുന്നത്. മെയ് 17നാണ് ഇന്ത്യയിൽ ഫോൺ അവതരിപ്പിച്ചത്.

വൺപ്ലസ് 6 സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം :

6 ജിബി, 8 ജിബി റാം ഉള്ള രണ്ടു വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. പോറലും പൊട്ടലുമില്ലാത്ത കോർണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഫോണിന് സംരക്ഷണം ഒരുക്കുന്നത്. 20 മെഗാപിക്‌സൽ റിയർ ക്യാമറ, 16 മെഗാപിക്‌സൽ സെൽഫി ക്യാമറ എന്നിവയാണ് വൺപ്ലസ് 6 ൻറെ മറ്റു പ്രധാന ഫീച്ചറുകൾ.

ഫ്രണ്ട് കാമറക്കൊപ്പമുള്ള ഫേസ് അൺലോക്ക് സെൻസർ വഴി ഫോൺ തുറക്കാൻ 0.4 സെക്കൻഡിൽ താഴെ മാത്രം സമയം മതിയാകും. 3300 എംഎഎപ്പ് ആൺ ബാറ്ററി.

ആറ് ജി.ബി റാം 64 ജി.ബി മെമ്മറി പതിപ്പിന് 34,999 രൂപയും എട്ട് ജി.ബി റാം 128 ജി.ബിക്ക് 39,999 രൂപയും എട്ട് ജി.ബി റാം 256 ജി.ബി മെമ്മറി പതിപ്പിന് 44,999 രൂപയുമാണ് ഇന്ത്യയിൽ വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here