‘നോ ഫോട്ടോ’, പാപ്പരാസികളോട് സിവ

ധോണിയെ പോലെ സ്റ്റാറാണ് മകള്‍ സിവയും. അച്ഛന്‍ കളിക്കളത്തിലാണെങ്കില്‍ മകള്‍ നവമാധ്യമങ്ങളിലാണെന്ന് മാത്രം. സിവ പാടിയ മലയാളം സിനിമാ ഗാനത്തിന് ശേഷം കേരളത്തിലും ആരാധകരുണ്ട് കുട്ടി സിവയ്ക്ക്. സിവയുടെതായി ഏത് വീഡിയോ വന്നാലും ആരാധകര്‍ അത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്.
അനുവാദമില്ലാതെ തന്റെ ഫോട്ടോ എടുത്തയാളോട് ഫോട്ടോ എടുക്കരുത് എന്ന് സിവ പറയുന്ന വീഡിയോ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നോ ഫോട്ടോ എന്നാണ് സിവ പറയുന്നത്. എന്നിട്ടും ഫോട്ടോ എടുപ്പ് തുടരുന്നതിലാല്‍ ഒന്നു കൂടി ഫോട്ടോ എടുക്കരുത് എന്ന് നിര്‍ദേശിക്കുകയാണ് സിവ. ഭക്ഷണം കഴിക്കുന്ന സമയത്താണ് അനുവാദം ഇല്ലാതെ പാപ്പരാസികള്‍ സിവയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. വീഡിയോ കാണാം
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News