Advertisement

മുഖ്യമന്ത്രി പിണറായി വിജയന് 73-ാം പിറന്നാള്‍

May 24, 2018
Google News 2 minutes Read
Pinarayi Vijayan CM

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73-ാം പിറന്നാള്‍. 1945 മെയ് 24 നായിരുന്നു പിണറായി വിജയന്റെ ജനനം. കണ്ണൂരിലെ ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത്. 1998 മുതല്‍ 2005 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നു. ഇന്നലെ കര്‍ണാടകയിലെ വിധാന്‍ സൗധയില്‍ നടന്ന എച്ച്. ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നെങ്കിലും പരസ്പരം സംസാരിക്കാതിരുന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here