Advertisement

ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരം പോളിഷ് നോവലിസ്റ്റ് ടോക്കർസുക്കിന്

May 24, 2018
Google News 2 minutes Read
Olga Tokarczuk bags man booker prize 2018

ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരം പോളിഷ് നോവലിസ്റ്റ് ഒൽഗ ടോക്കർസുക്കിന്. ഫ്‌ളൈറ്റ്‌സ് എന്ന നോവലിനാണ് പുരസ്‌കാരം . പോളിഷ് ഭാഷയിൽ എഴുതിയ പുസ്തകം ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജെന്നിഫർ ക്രോഫ്റ്റ് ആണ്. ഇരുവരും ചേർന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.

വാർസോ സർവ്വകലാശാലയിൽ നിന്നും മനശ്ശാസ്ത്രജ്ഞയായി പരിശീലനം നേടിയ ടോക്കർസുക്ക് 1989 ലാണ് തന്റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. ‘സിറ്റീസ് ഇൻ മിറേഴ്‌സ്’ എന്ന കവിതാ സമാഹാരമായിരുന്നു അത്. ‘ദ ജേർണി ഓഫ് ദ ബുക്ക്-പീപ്പിൾ’ എ്ന്നതാണ് ടോക്കർസുക്കിന്റെ ആദ്യ നോവൽ. 1993 ലാണ് ഇത് പുറത്തിറങ്ങിയത്. ഈ പുസ്തകമാണ് ടോക്കർസുക്കിനെ പ്രശസ്തയാക്കിയത്.

Olga Tokarczuk bags man booker prize 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here