ഹാരി-മേഗൻ രാജകീയ വിവാഹത്തിന് പ്രിയങ്ക ചോപ്ര അണിഞ്ഞ ചെരുപ്പിന്റെ വില എത്രയെന്നോ ?

ഹാരി-മേഗൻ രാജകീയ വിവാഹത്തിന് പ്രിയങ്കാ ചോപ്ര വന്നിറങ്ങിയത് മുതലുള്ള രംഗങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിവിൻ വെസ്റ്റവുഡ് രൂപകൽപ്പന ചെയ്ത ലാവൻഡർ നിറമുള്ള വസ്ത്രവും ഫിലിപ്പ് ട്രേസി തൊപ്പിയുമണിഞ്ഞാണ് പ്രിയങ്ക എത്തിയത്. എന്നാൽ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് പീസിയണിഞ്ഞ ചെരുപ്പാണ്.
ജിമ്മി ചൂ എന്ന കമ്പനിയുടെ 1.40 ലക്ഷം രൂപ വിലമതിക്കുന്ന ചെരുപ്പാണ് താരം അണിഞ്ഞിരുന്നത്. പ്ലെക്‌സി ഗ്ലാസ് കൊണ്ടുള്ളതായിരുന്നു ചെരുപ്പിന്റെ മുൻഭാഗം. വെള്ള വിക്ടോറിയ 100 ചോക്ക് സാറ്റിൻ, സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ എന്നിവയാണ് ചെരുപ്പിനെ ഇത്രമേൽ വിലപിടിപ്പുള്ളതാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here