രാജ്യത്തെ ആദ്യ ഉല്ലാസക്കപ്പൽ യാത്രയ്ക്ക് തുടക്കമായി; ടിക്കറ്റ് വിലയും, കപ്പലിലെ സൗകര്യങ്ങളും അറിയാം

India's first cruise service starts

രാജ്യത്തെ ആദ്യ ഉല്ലാസയാത്ര കപ്പൽ സർവീസ് മുംബൈയിൽ നിന്നും ഗോവയിലേക്ക് ആരംഭിച്ചു. ആൻഗ്രിയ എന്ന കപ്പലാണ് പരീക്ഷണാർത്ഥം മുംബൈ പോർട്ടിൽ നിന്നും യാത്ര തിരിച്ചു യാത്രക്കാരുമായി ഗോവയിലെത്തിയത്.

മുംബൈ പോർട്ട് ട്രസ്റ്റും ആൻഗ്രിയ സീ ഈഗിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേർന്നാണ് സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഡാൻസ് ഫ്‌ലോറും നീന്തൽക്കുളവും അടക്കം ഒട്ടേറെ സൗകര്യങ്ങളുള്ള കപ്പലിൽ 400 പേർക്ക് സഞ്ചരിക്കാനാകും.

കൊങ്കൺ കോസ്റ്റ്‌ലൈനിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് സ്വിമ്മിങ്ങ് പൂളിൽ കുളി, എട്ട് വിവിധ തരത്തിലുള്ള ഭക്ഷണശാലകൾ, കോഫീ ഷോപ്പുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഈ ഉല്ലാസയാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം. 7000 രൂപയാണ് ടിക്കറ്റ് വില.

India’s first cruise service starts


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top