ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; 35 ശതമാനം പോളിംഗ് രേഖപ്പെടുത്തി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 12 മണിവരെ 35 ശതമാനം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 73.73 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറായത് വോട്ടെടുപ്പ് വൈകാൻ ഇടയായി. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറും എന്നിവർ വോട്ട് ചെയ്തു. പോളിംഗ് ബൂത്തിൽ ഇപ്പോഴും വോട്ടർമാരുടെ നീണ്ട നിരയാണ്.
17 സഹായക ബൂത്തുകൾ ഉൾപ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്. ഇതിൽ 22 പ്രശ്നബാധിത ബൂത്തുകളുമുണ്ട്. ആകെ 1,99,340 വോട്ടർമാരാണ് ഉള്ളത്. 1,06,421 സ്ത്രീ വോട്ടർമാരും 92,919 പുരുഷ വോട്ടർമാരുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here