കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍; അന്വേഷണചുമതല ഐജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തില്‍

പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ഐജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തില്‍ നാല് സ്‌ക്വാഡുകളായാണ് അന്വേഷണം നടത്തുക. ഹരിശങ്കറിനെ കോട്ടയം എസ്പിയായി നിയമിച്ചു. കേസ് ഏറ്റെടുത്ത് അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നും പ്രതികളെ പിടികൂടുമെന്നും വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
കെവിനെ തട്ടികൊണ്ടുപോയവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തില്‍ ഒരു സംഘം കോട്ടയം സ്വദേശിയായ കെവിന്‍ എന്ന യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
കെവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ആരംഭിച്ചു. എന്നാല്‍, ആശുപത്രി പരിസരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here