ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

കേരള ഹൈക്കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനാവാൻ പോവുന്ന ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. ഗുവാഹതി ഹൈക്കോടതിയിൽ നിന്നാണ് അദ്ദേഹം കേരളത്തിലേക്ക് സ്ഥലം മാറ്റപ്പെട്ടത്. ഹൈക്കോടതിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ്, ഹൈക്കോടതി അഭിഭാഷ അസോസിയേഷൻ പ്രസിഡന്റ് രാംകുമാർ നമ്പ്യാർ, സഹ ജഡ്ജിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജസ്റ്റിസ് ഋഷികേശ് റോയിയെ രാഷ്ട്രപതി വൈകിട്ടോടെ ആക്ടിംഗ് ചീഫ് ജസ്റ്റീസായി നിയമിക്കും. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ബുധനാഴ്ച വിരമിക്കുന്നതോടെ ഋഷികേശ് റോയ് ചീഫ് ജസ്റ്റീസാവും. സത്യപ്രതിജ്ഞ ഈ ആഴ്ച ഉണ്ടാവും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here