കെവിന്റെ കൊല; നീനുവിന്റെ പിതാവും പ്രതി

കെവിനെ കൊല ചെയ്ത സംഭവത്തില്‍ നീനുവിന്റെ അച്ഛനും പ്രതിയാണെന്ന് ഐജി വിജയ് സാഖറെ. മാതാപിതാക്കളോടെ അറിവോടെ തന്നെയാണ് കൊലയെന്നാണ് സൂചന. ഇവര്‍ ഒളിവിലാണ്. നീനുവിന്റെ ചേട്ടന്‍ ഷാനു ചാക്കോയാണ് അനീഷിന്റെ വീട്ടിലെത്തി കെവിനെ പിടിച്ച് കൊണ്ട് പോയത്. മാതാപിതാക്കളുടെ അറിവോടെ തന്നെയാണ് ഷാനു കെവിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസും പറയുന്നത്. മൂന്ന് കാറിലായി പത്ത് പേരടങ്ങുന്ന സംഘമാണ് മാന്നാനത്തെത്തി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കെവിനെ തട്ടിക്കൊണ്ട് പോയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here