‘കുടുംബത്ത് കയറി രക്തത്തെ അശുദ്ധമാക്കിയാല്‍ ആണായി പിറന്നവന് സഹിക്കാന്‍ കഴിയില്ല’; ദുരഭിമാനക്കൊലയെ അനുകൂലിച്ചും സോഷ്യല്‍ മീഡിയ

കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മരണം കേരള സമൂഹത്തിനൊന്നാകെ തീരാകളങ്കമായി നില്‍ക്കുമ്പോഴും കൊലപാതകത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും കമന്റുകളും. പല ഫേസ്ബുക്ക് ഐഡികളിലും ദുരഭിമാനക്കൊലയെ ന്യായീകരിക്കുകയാണ്. ‘കുടുംബത്ത് കേറി രക്തത്തെ അശുദ്ധമാക്കിയാല്‍ സഹിക്കാന്‍ കഴിയില്ല ആണായി പിറന്നവര്‍ക്ക്. പാരമ്പര്യത്തിന്റെ വില അത് കുടുംബത്ത് പിറന്നവനെ അറിയൂ…’എന്ന ഫേസ്ബുക്ക് പോസ്റ്റ് മുതല്‍ വളരെ മോശമായ തരത്തിലുള്ള കമന്റുകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
പ്രധാന പ്രതിയായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ചെയ്തത് ന്യായീകരിക്കാവുന്ന കാര്യമാണെന്ന തരത്തിലാണ് പലരും സോഷ്യല്‍ മീഡിയയില്‍ അങ്ങേയറ്റം അരാജകത്വം നിറഞ്ഞ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെവിന്‍ പ്രണയിച്ച് വിവാഹം ചെയ്ത നീനുവിനെതിരെയും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അങ്ങേയറ്റം പരിതാപകരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. ദുരഭിമാനക്കൊലയെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് താഴെ വന്ന ഏതാനും കമന്റുകളില്‍ പലതും നീനുവിനെ പ്രതികൂലിച്ചുള്ളതായിരുന്നു. അരുംകൊലയില്‍ കേരളമൊന്നാകെ തലതാഴ്ത്തി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here