ബാജിറാവോ ബല്ലാൽ മുതൽ മഹാറാണ പ്രതാപ് വരെ; എൻസിഇആർടി പാഠപുസ്തക പരിഷ്‌കാരം വിവാദമാകുന്നു

ncert new changes in history textbook sparks controversy

എൻസിഇആർടിയുടെ ചരിത്രപാഠപുസ്തക പരിഷ്‌കാരം വിവാദമാകുന്നു. ബിജെപി അടക്കമുള്ള സംഘടനകൾക്ക് താൽപ്പര്യമുള്ള ചരിത്രപുരുഷൻമാരെകൂടി ഉൾപ്പെടുത്തിയാണ് എൻസിഇആർടി ഇത്തവണ പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ചരിത്രം വളച്ചൊടിക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടയാണ് ഈ മാറ്റം.

പെഷ്‌വയും മറാത്ത ജനറലുമായിരുന്ന ബാജിറാവോ ബല്ലാൽ മുതൽ മഹാറാണ പ്രതാപ് വരെയുള്ള നിരവധി ചരിത്രപുരുഷന്മാരെ കുറിച്ചാണ് പുസ്തകങ്ങളിൽ പുതിയതായി ഉൾപ്പെടുത്തുകയോ കൂടുതൽ വിവരണങ്ങൾ ചേർക്കുകയോ ചെയ്തത്. ഇവരിൽ പലരെയും ബിജെപി ഉയർത്തിക്കാട്ടിയിരുന്നവയാണ് എന്നതാണ് വിവാദത്തിന് കാരണം. ആധ്യാത്മിക നേതാവായ ശ്രീ അരബിന്ദോയുടെ ദേശീയ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്തകൾ എട്ടാംക്ലാസിലെ പുസ്തകത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ചരിത്രപുസ്തകങ്ങളിൽ ആവശ്യമായ പരിഗണന ലഭിക്കാത്ത ഭാഗങ്ങൾ ഇത്തവണത്തെ പരിഷ്‌കാരത്തിൽ നികത്തുകയായിരുന്നുവെന്നാണ് എൻസിഇആർടിയുടെ വാദം. എന്നാൽ സംഘപരിവാർ അജണ്ടകൾക്ക് അനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് എൻസിആർടിയുടെ പരിഷ്‌കാരം എന്നതാണ് ശ്രദ്ധേയം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top