എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചത് ഒരു പൈസ!!!

ദിവസവും അടിക്കടി കൂടുന്ന പെട്രോള്‍ വിലയില്‍ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തി. പക്ഷേ, ആ കുറവ് ഒരു പൈസ ആയിരുന്നെന്ന് മാത്രം. പെട്രോള്‍, ഡീസല്‍ ലിറ്ററിന് ഒരു പൈസ മാത്രമാണ് ഇന്ന് കുറച്ചത്. എന്നാല്‍, അടിക്കടി കൂട്ടുമ്പോള്‍ ഇരുപതും മുപ്പതും പൈസ നിരക്കിലാണ് വര്‍ധിപ്പിക്കാറുള്ളത് എന്നതും ശ്രദ്ധേയമാണ്.
കൊച്ചി സിറ്റിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന്റെ വില 81.36 രൂപയാണ്. ഡീസലിനാകട്ടെ ഒരു ലിറ്ററിന് 74.01 രൂപയും. ഇന്നലെയിത് യഥാക്രമം 81.37 രൂപയും 74.02 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ശരാശരി ഒരു പൈസയുടെയും ഡീസലിന് മൂന്നു പൈസയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്. 82.57 രൂപയാണ് തിരുവനന്തപുരം കവടിയാറിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ ശരാശരി വില. ഡീസലിനു ലിറ്ററിന് ശരാശരി 75.14 രൂപയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here