ഷുവര്‍ ഡാ കണ്ണാ… സെല്‍ഫി ചോദിച്ച ആരാധകനോട് രജനി

ആരാധകരോട് സൂപ്പര്‍ താരം രജനികാന്തിന്റെ കാണിക്കുന്ന സ്നേഹത്തിന് എളിമയുടെ മുഖമാണ്. മോണിംഗ് വാക്കിന് ഇറങ്ങുമ്പോള്‍ ആരാധകന്റെ വീട്ടില്‍ കയറിയും, ആരാധകരുടെ സമീപത്തേക്ക് പച്ചയായ മനുഷ്യനായി ഇറങ്ങിച്ചെന്നും രജനി ലാളിത്യത്തിലും എളിമയിലും ആരാധകരുടെ ഓസ്കാറിന് പാത്രമായിട്ടുണ്ട്. ഇതും സമാനമായ ഒരു സംഭവം തന്നെയാണ്. വണ്ടിയില്‍ തന്റെ കാറിനെ പിന്തുടര്‍ന്ന ആളോട് വണ്ടി നിറുത്തി എന്താണ് കാര്യമെന്ന് ചോദിക്കുകയായിരുന്നു താരം. തലൈവാ ഓരേ ഒരു ഫോട്ടോ തലൈവാ എന്നായിരുന്നു ലക്ഷ്മണ്‍ എന്ന ആരാധകന്‍ പറഞ്ഞത്. അതിന് രജനിയുടെ മറുപടിയാണ് താരത്തെ വീണ്ടും ആരാധകരുടെ മനസിലെ സൂപ്പര്‍ താരമാക്കിയിരിക്കുന്നത്. ഷുവര്‍ ഡാ കണ്ണാ എന്നായിരുന്നു രജനിയുടെ ആ മറുപടി. എനിക്ക് ഇനി സമാധാനമായി മരിക്കാം എന്നക്യാപ്ഷനോടെ ലക്ഷ്മണ്‍ ട്വിറ്ററിലാണ് ഈ കഥ പങ്കുവച്ചത്.
Now I can die peacefully ♥️
.
Today( 30-05-2018)morning I followed thalaivar from his house till the airport… While following, thalaivar saw me n stopped the car… I asked “thalaivaa orey Oru photo thalaiva” he said ” sure da kanna”? ?@rajinikanth #thalaivaaa #magizichi pic.twitter.com/J1nR6XpOaY— lakshman (@Lakshmannnnnn) 30 May 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here