Advertisement

കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം

May 31, 2018
Google News 1 minute Read

ക​തി​രൂ​ർ കാ​പ്പു​മ്മ​ൽ പാ​നു​ണ്ട​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ലും ബോം​ബേ​റി​ലും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും പൊ​ട്ടാ​ത്ത ഒ​രു ബോം​ബും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ട് ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു.

ബോം​ബേ​റി​ൽ പ​രി​ക്കേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പാ​നു​ണ്ട കൈ​ലാ​സ​ത്തി​ൽ ശ്രീ​ദേ​വ് (29) വി.​കെ.​ഹൗ​സി​ൽ ഷ​മി​ൽ ബാ​ബു (21) നി​ലാ​മ്പ​ല്ലി വീ​ട്ടി​ൽ ശ്യാം​ജി​ത്ത് (23) ക​ണ്ടു​കു​ളം വീ​ട്ടി​ൽ ര​ജി​നേ​ഷ് (25) എ​ന്നി​വ​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും മ​ർ​ദ​ന​മേ​റ്റ് സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ എ​രു​വ​ട്ടി കാ​ര​യി​ൽ​ക​ണ്ടി വീ​ട്ടി​ൽ പ്ര​ശാ​ന്ത് (42), ശ​ങ്ക​ര​നെ​ല്ലൂ​ർ വ​ലി​യ​പ​റ​മ്പ​ത്ത് മ​ഞ്ജു​നാ​ഥ് (18), പാ​ച്ച പൊ​യ്ക സു​പ്രി​യ നി​വാ​സി​ൽ ആ​ദ​ർ​ശ് (20) എ​ന്നി​വ​രെ ഇ​ന്ദി​രാ​ഗാന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ഫീ​സി​നു സ​മീ​പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​ഞ്ച് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ബി​ജെ​പി-ആ​ർ​എ​സ്എ​സ് സം​ഘം ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. പാ​നു​ണ്ട സ്കൂ​ളി​നു സ​മീ​പം ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ പ​ത്തോ​ളം വ​രു​ന്ന സി​പി​എം സം​ഘം വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബിജെ​പി നേതൃത്വവും ആ​രോ​പി​ച്ചു.​

സംഘർഷത്തെ തുടർന്ന് എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ൺ, ക​തി​രു​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here