കെവിന്റെ കൊല; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കെവിന്റെ കൊലപാതകത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പോലീസുകാര്‍ക്ക് എതിരായ കൈക്കൂലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെയാണ് മാറ്റിയത്. ഗിരീഷ് പി സാരഥി തന്നെയായിരുന്നു കൈക്കൂലി കേസില്‍ പരാതി നല്‍കിയിരുന്നത്. കൊലപാതക കേസ് അന്വേഷണ ഉദ്യോഗസ്ഥനായി ഗിരീഷ് പി സാരഥി തുടരും.
അതേസമയം പ്രതികളുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് എസ്പി മുഹമ്മദ് റഫീഖ് രംഗത്ത് എത്തി. കെവിനെ തട്ടിക്കൊണ്ടുപോയത് തന്നെ അറിയിച്ചത് ഏറെ വൈകിയാണ്. തെറ്റിദ്ധരിപ്പിച്ച എസ്‌ഐയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. വാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞ മുഖ്യമന്ത്രി തന്നെ വിളിച്ചു വരുത്തി അന്വേഷണത്തിന് മുഖ്യമന്ത്രി തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറെന്നും എസ്പി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here