Advertisement

സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

June 1, 2018
Google News 0 minutes Read
school students beaten by school trustee

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തിലേറെ കുട്ടികൾ ഇത്തവണ പുതുതായെത്തുമെന്നാണ് പ്രതീക്ഷ. പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തയ്യാറായിരുന്നു.

വിദ്യാഭ്യാസ കലണ്ടറിൽ അടിമുടി മാറ്റങ്ങളുമുണ്ട്. ആറ് ശനിയാഴ്ചകളടക്കം 201 പ്രവൃത്തിദിവസമാണ് ലക്ഷ്യം. സ്‌കൂൾ കലോത്സവം ഡിസംബറിലാകും. എല്ലാ മേളകളും ഡിസംബർ അവധിക്ക് മുമ്പ് തീർക്കും.

അതേസമയം, നിപ ബാധ മൂലം കോഴിക്കോട് ജൂൺ അഞ്ചിനും, മലപ്പുറത്ത് ആറിനുമാണ് സ്‌കൂൾ തുറക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here