ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അഫ്ഗാനിസ്ഥാനെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരത്തിലാണ് കാര്‍ത്തിക് ടീമിന്റെ ഭാഗമാകുക. നേരത്തേ വൃദ്ധിമാന്‍ സാഹ പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സാഹയുടെ ഒഴിവിലാണ് കാര്‍ത്തിക് ടീമില്‍ ഇടം നേടിയത്. ഐപിഎല്‍ 11-ാം സീസണില്‍ കൊല്‍ക്കത്തയുടെ നായകനായി മികച്ച പ്രകടനമാണ് കാര്‍ത്തിക് നടത്തിയത്. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും കാര്‍ത്തിക് മികച്ച നിലവാരം പുലര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ത്തികിന് ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here