ഇതില്‍ രണ്ടിലും വിജയിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാം; ട്രോളന്‍മാര്‍ കുത്തിപൊക്കിയ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപൊക്കുകയാണ് ട്രോളന്‍മാരുടെ ഇപ്പോഴത്തെ പ്രത്യേക പരിപാടി. ഈ കുത്തിപൊക്കല്‍ മഹാമഹത്തില്‍ ഒടുവിലായി പണികിട്ടിയിരിക്കുന്നത് ബിജെപി നേതാവ് കെ. സുരേന്ദ്രനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത സമയത്താണ് കെ. സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
ഗെയ്ല്‍ വാതക പൈപ്പ് ലൈനും ദേശീയപാത വികസനവും കൃത്യതയോടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഈ രണ്ട് വിഷയങ്ങളിലും പ്രതിസന്ധികള്‍ നിരവധി ഉണ്ടായപ്പോഴും പദ്ധതിയുമായി എല്‍ഡിഎഫ് ഗവര്‍ണമെന്റ് മുന്നോട്ട് പോകുകയാണ് ചെയ്തത്. രണ്ട് പദ്ധതികളും അതിലെ വെല്ലുവിളികള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചതിനെ ട്രോളന്‍മാര്‍ കുത്തിപൊക്കിയിരിക്കുന്നത്.
ഗെയ്ല്‍ പൈപ്പ് ലൈനും ദേശീയപാത വികസനവും ഉടന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെ വന്നാല്‍ പിണറായി വിജയനെ നിശ്ചയദാര്‍ഢ്യമുള്ള നേതാവായി കെ. സുരേന്ദ്രന്‍ അംഗീകരിക്കുമോ എന്നാണ് ട്രോളന്‍മാര്‍ക്ക് അറിയേണ്ടത്. അത്തരം രസകരമായ കമന്റുകളാണ് രണ്ട് വര്‍ഷം മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, പോസ്റ്റിലെ കമന്റുകള്‍ക്ക് സുരേന്ദ്രന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here