‘തമിഴ് പട’ത്തിന് രണ്ടാം ഭാഗം വരുന്നു
‘തമിഴ് പട’മെന്ന തമിഴ് ചിത്രം ഇത് വരെ കണ്ട സിനിമകളുടെ ഭാഷയല്ല സംസാരിച്ചിരുന്നത്. ട്രോളുകള്‍ തുടങ്ങും മുമ്പ് ട്രോളര്‍മാര്‍ക്ക് ട്രോളിന്റെ ഹിന്റ് കൊടുത്തത് ഈ ചിത്രമായിരുന്നെന്ന് വേണമെങ്കില്‍ പറയാം. അമ്മാതിരിയുള്ള ട്രോളുകളാണ് ആ ചിത്രത്തില്‍ കണ്ടത്. 2010ല്‍ ഈ സിനിമയ്ക്ക് മുമ്പ് ഇറങ്ങിയ ഒട്ടനവധി ചിത്രങ്ങളെ ട്രോളിയാണ് ഈ ചിത്രം ആരാധകരുടെ മനസില്‍ കയറിയത്. ഇക്കൂട്ടത്തില്‍ പല സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഒരുപാട്ടിന്റെ ഇടവേള കൊണ്ട് പണക്കാരനാകുന്നത് പോലെയുള്ള തമിഴ്സിനിമയിലെ ‘പരമ്പരാഗത’ രീതികളെയെല്ലാം തമിഴ്പടം പൊളിച്ച് അടുക്കിയിരുന്നു. സ്പൂഫ് എന്ന് സിനിമാ പ്രേമികള്‍ ആദ്യമായി കേട്ടതും ഈ ചിത്രത്തിലൂടെ തന്നെയാണ്. പറഞ്ഞ് വന്നത് ഇതൊന്നും അല്ല. തമിഴ്പടത്തിന് രണ്ടാം ഭാഗം വരുന്നു എന്നതാണ് തമിഴ് ചലച്ചിത്ര ലോകത്ത് നിന്നുള്ള പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ടീസറും പുറത്ത് വന്നു. മെര്‍സല്‍, മങ്കാത്ത, വിക്രം വേദ, തുപ്പരിവാലന്‍ തുടങ്ങിയ ചിത്രങ്ങളെയെല്ലാം 41സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ട്രോളുന്നുണ്ട്. ഒന്നാം ഭാഗത്തിലെ നായകന്‍ ശിവ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകന്‍. വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ദിഷ പാണ്ഡെ, ഐശ്വര്യ മേനോന്‍, സതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈയില്‍ ചിത്രം തീയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here