ചെങ്ങന്നൂര്‍; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം പത്രം

ചെങ്ങന്നൂരിലെ അവസരം പാർട്ടി കളഞ്ഞു കുളിച്ചെന്നെന്ന ആരോപണവുമായി വീക്ഷണം ദിനപത്രം. മുഖപ്രസംഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം. കോൺഗ്രസ് പാർട്ടിയും അതിന്‍റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിലാണുള്ളതെന്നും പാർട്ടിയിലെ നേതാക്കൾക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും മുഖപത്രം പറയുന്നു. പാർട്ടിയുടെ കീഴ്ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ ഒരു നേതാക്കൾക്കും താത്പര്യമില്ല, പാർട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ ആയെന്നും മുഖപ്രസംഗത്തിലുണ്ട്.
കോൺഗ്രസിന്‍റെ നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നും, പാർട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും ,അണ്ടനും അടകോടനുംവരെ പാർട്ടിയിൽ നേതാക്കളാകുന്നുവെന്നും പരിഹസിക്കുന്നുണ്ട്. നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളർത്തുന്ന രീതി ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
veekshanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here