ഈ ഡാന്‍സര്‍ അങ്കിളിനെ തിരിച്ചറിഞ്ഞിട്ടുണ്ട്

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ച ഒരു വ്യക്തിയാണിദ്ദേഹം. സൂപ്പര്‍ കൂള്‍ ഡാന്‍സാണ് ഇദ്ദേഹത്തെ വൈറലാക്കിയത്. ഈ പ്രായത്തിലും ഇത്ര കൂളായി എങ്ങനെ ഡാന്‍സ് ചെയ്യാന്‍ പറ്റുന്നു, ഇദ്ദേഹത്തെ പോലെ ആകണം എന്നൊക്കെയായിരുന്നു ഈ വീഡിയോ ഏറ്റെടുത്ത എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. മധ്യപ്രദേശിലെ ഒരു കോളേജിലെ അധ്യാപകനാണ് സഞ്ജീവ് ശ്രീവാസ്തവ എന്ന ഈ ഡാന്‍സര്‍ അങ്കിള്‍. യി. ബോളിവുഡ് താരങ്ങളായ അർജുൻ കപൂർ, അനുഷ്ക ശർമ, രവീണ ടണ്ടൻ, ദിയ മിർസ എന്നിവരും ഇദ്ദേഹത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
ഡാന്‍സിലൂടെ വൈറലായ ഇദ്ദേഹം ഡാന്‍സിലൂടെ തന്നെ അംബാസിഡര്‍ ആയിരിക്കുകയാണ്. മധ്യപ്രദേശിലെ വിദിഷ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. മധ്യ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡാന്‍സര്‍ അങ്കിളിനെ അംബാസിഡറായി തെരഞ്ഞെടുത്തിരിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here