Advertisement

നിപ; കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

June 3, 2018
Google News 0 minutes Read
distribution of ribavirin began

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് പേരാമ്പ്രയിലാണ് ആദ്യം നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 17പേരാണ് കേരളത്തില്‍ നിപ ബാധയെ തുടര്‍ന്ന് മരിച്ചത്. നിപയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.നിപ വൈറസ് പടരുന്നത് തടയാൻ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സാംപിളുകളില്‍ നിപ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here