കെവിന്‍ വധം; കെവിനെ താഴേക്ക് തള്ളിയിട്ടതാണെന്ന് പ്രതികള്‍

kevin

കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് പ്രതികള്‍. റിയാസും നിയാസുമാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുത്തപ്പോഴാണ് പ്രതികള്‍ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കിയത്. തള്ളിയിട്ടപ്പോള്‍  കെവിന്‍ അവശനായിരുന്നെന്നും ഉരുണ്ട് താഴോട്ട് പോയെന്നും ഇവര്‍ പോലീസിനോട് സമ്മതിച്ചു.  വന്‍പ്രതിഷേധമാണ് പ്രതികളെ ഇവിടെ എത്തിച്ചപ്പോള്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top