Advertisement

കെവിൻ കൊല; ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

June 5, 2018
Google News 0 minutes Read
gandhinagar police station

കെവിൻ കൊലയിൽ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ

എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരാണ് മുഖ്യപ്രതി ഷാനു ചാക്കോയിൽ നിന്ന് പണം വാങ്ങിയത്. ഏറ്റുമാനൂർ കോടതിയാണ് ഇവർക്ക് ജാമ്യം നൽകിയത്. ഇവരെ നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചവരില്‍നിന്നും കൈക്കൂലി ആവശ്യപ്പെടുകയും 2000 രൂപ വാങ്ങുകയും ചെയ്തതാണ് ഇവര്‍ക്കെതിരേയുള്ള കേസ്. മേയ് 26നു രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ മാന്നാനത്തുവച്ച് കെവിന്‍ വധത്തില്‍ ഉള്‍പ്പെട്ട ഷാനുവും ഇന്‍ഷാനെയും വാഗണ്‍ ആര്‍ കാറില്‍ ഇവര്‍ പിടികൂടിയിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായും കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുവാന്‍ അറസ്റ്റിലായ പൊലീസുകാര്‍ 2000 രൂപ വാങ്ങിയെന്നാണു കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here