Advertisement

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

June 5, 2018
Google News 0 minutes Read

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. 11 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി തുടങ്ങിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.  മുൻ ആലുവ റൂറൽ എസ്.പി. ആർ.ടി.എഫ് രൂപീകരിച്ചത് തെറ്റായ നടപടിയാണ്. ഈ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനം മുൻ എസ്.പി. ന്യായീകരിക്കാൻ ശ്രമിച്ചെന്നും കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ മാസം പതിമൂന്നിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here