Advertisement

ഞായറാഴ്ച ഭാരത് ബന്ദ്

June 6, 2018
Google News 0 minutes Read
harthal

കര്‍ഷകസമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്തി കര്‍ഷകര്‍. കര്‍ഷക സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഞായറാഴ്ച ഭാരത ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ഷകര്‍. കേരളത്തിൽ, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മഹാസംഘ് നേതാക്കള്‍ അറിയിച്ചു. എം.എസ്.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഉത്പാദന ചെലവിന്റെ അമ്പത് ശതമാനം താങ്ങുവില നല്‍കണമെന്നാണ് കര്‍ഷകര്‍ നിര്‍ദേശിക്കുന്നത്. ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here