Advertisement

കാലയുടെ റിലീസ് തടയരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി

June 6, 2018
Google News 1 minute Read
Kaala poster

ര​ജ​നീ​കാ​ന്ത് ചി​ത്രം ‘കാ​ല​’യു​ടെ റി​ലീ​സ് ത​ട​യ​രു​തെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. സെ​ൻ​സ​ർ സ​ർ​ട്ടി​​ഫി​ക്ക​റ്റ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ സി​നി​മയുടെ റി​ലീ​സ് ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്ന്  ‘പ​ദ്മാ​വ​ത്’ സി​നി​മ വി​വാ​ദ​ത്തി​ൽ സു​പ്രീം​കോ​ടതി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നാണ് ‘കാ​ല’​യു​ടെ നി​ർ​മ്മാതാക്കള്‍ കോ​ട​തി​യി​ൽ വാ​ദി​ച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.  ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ ര​ജ​നീ​കാ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോടൊണ് ചിത്രത്തിന് എതിരെ ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ രംഗത്ത് വന്നത്. എ​ന്നാ​ൽ, മാ​പ്പു പ​റ​ഞ്ഞാ​ലും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​പ്പോ​ൾ ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ. പാ രഞ്ജിത്താണ് കാലയുടെ സംവിധായകന്‍. ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here