പി പുരുഷോത്തമനെ സംസ്ഥാന ബിജെപി അധ്യക്ഷനാക്കണമെന്ന് ആവശ്യം

പി പുരുഷോത്തമനെ സംസ്ഥാന ബിജെപി അധ്യക്ഷനാക്കണമെന്ന് ആവശ്യം. മുൻ ആർഎസ്എസ് പ്രചാരകായ പുരുഷോത്തമനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കണമെന്ന് കേരളത്തിലെ നിരവധി ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിനുപുറമെ ആസാം, നാഗാലാൻഡ്, മേഘാലയ, മഹാരാഷ്ട്ര, ലഡാക്ക് എന്നിവിടങ്ങളിൽ 16 വർഷത്തോളം ആർഎസ്എസ് പ്രചാരകായി പ്രവർത്തിച്ചിട്ടുണ്ട് പുരുഷോത്തമൻ.
എബി വാജ്‌പെയ്, എൽകെ അദ്വാനി, മദൻലാൽ ഖുറാന, വിജയ്കുമാർ മൽഹോത്ര, ജഗ്മോഹൻ, വിജയ് ഗോയൽ എന്നിങ്ങനെ നിരവധി ബിജെപി നേതാക്കൾക്കൊപ്പം പ്രവർത്തിച്ച പുരുഷോത്തമൻ നരേന്ദ്ര മോദിക്കായി വരാണസിയിൽ തെരഞ്ഞെടുപ്പിൽ പ്രചരണത്തിലും പങ്കെടുത്തിട്ടുണ്ട്.
മൂന്ന് പ്രാവശ്യം പൂജപ്പുര സെൻട്രൽ ജയിലിലും, തീഹാർ ജയിലിലും തടവിന് ശിക്ഷക്കപ്പെട്ടിട്ടുണ്ട് പി പുരുഷോത്തമൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here