റഷ്യയില്‍ കിരീടമുയര്‍ത്താന്‍ നെയ്മറിന് സാധിക്കില്ല: ആരാധകരെ ഞെട്ടിക്കുന്ന പ്രവചനവുമായി ഇതിഹാസതാരം
ലോകകപ്പ് ആരവങ്ങള്‍ക്ക് കിക്കോഫ് മുഴങ്ങാനിരിക്കെ ബ്രസീല്‍ ആരാധകരെ ഞെട്ടിച്ച് ഇതിഹാസതാരത്തിന്റെ പ്രവചനം. റഷ്യയില്‍ ലോകകിരീടമുയര്‍ത്താന്‍ നെയ്മറിനും മഞ്ഞപ്പടയ്ക്കും സാധിക്കില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസതാരം പെലെ.
റഷ്യയില്‍ നെയ്മറിന്റെ കാല്‍ക്കരുത്തില്‍ കിരീടം ചൂടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രസീല്‍ ടീം. എന്നാല്‍, ടീമിന്റെ എല്ലാ പ്രതീക്ഷകളെയും തച്ചുടക്കുന്ന പ്രവചനമാണ് പെലെ കഴിഞ്ഞ ദിവസം നടത്തിയത്.
വ്യക്തി മികവുള്ള ഒത്തിരി കളിക്കാര്‍ ഇപ്പോഴത്തെ ബ്രസീല്‍ ടീമിലുണ്ട്. അതില്‍ തനിക്ക് തര്‍ക്കമില്ല. എന്നാല്‍, ഒരു ടീം എന്ന നിലയിലേക്ക് ബ്രസീല്‍ ഇനിയും ഉയര്‍ന്നിട്ടില്ല. വ്യക്തി മികവ് കൊണ്ട് മാത്രം ലോകകിരീടം ചൂടാന്‍ കഴിയില്ല. ഒരു ടീമായി ഉയരാന്‍ സാധിക്കാതെ ബ്രസീലിന് കിരീടം ചൂടാന്‍ കഴിയില്ലെന്നും പെലെ തുറന്നടിച്ചു. നെയ്മര്‍ മികച്ച കളിക്കാരനാണെന്നും ഏറെ കഴിവുള്ള താരമാണെന്നും പറഞ്ഞ പെലെ നെയ്മറിന്റെ ഒറ്റയാള്‍ പ്രകടനത്തില്‍ മഞ്ഞപ്പട ലോകകപ്പ് ഉയര്‍ത്തില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here