ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണബ് നാഗ്പൂരില്‍; അനിഷ്ടം പരസ്യമാക്കി മകള്‍

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്ത് സംസാരിക്കും. പരിപാടിയില്‍ പങ്കെടുക്കാനായി പ്രണബ് മുഖര്‍ജി ഇന്നലെ നാഗ്പൂരിലെത്തി. ഇന്ന് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷ വര്‍ഗ് പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യാതിഥിയായി മുഖര്‍ജി പങ്കെടുക്കുന്നത്. ആര്‍എസ്എസ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.
എന്നാല്‍, ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിലുള്ള അനിഷ്ടം പരസ്യമാക്കി പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി തന്നെ രംഗത്തെത്തി. തെറ്റായ കഥകള്‍ ഉണ്ടാക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും പ്രണബ് മുഖര്‍ജി അവസരം നല്‍കരുത് എന്നതായിരുന്നു ശര്‍മിഷ്ഠയുടെ പ്രതികരണം. താന്‍ ബിജെപിയില്‍ ചേരുകയാണ് എന്ന ആരോപണത്തെയും ശര്‍മിഷ്ഠ ശക്തമായി നിഷേധിച്ചു. കോണ്‍ഗ്രസിനോടുള്ള വിശ്വാസം കൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. കോണ്‍ഗ്രസ് വിടുന്നതിനേക്കാളും നല്ലത് താന്‍ രാഷ്ട്രീയം നിര്‍ത്തുന്നതാണ് എന്നാണ് ശര്‍മിഷ്ഠ ഇതിനോട് പ്രതികരിച്ച് സംസാരിക്കവെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ മറന്നേക്കും. എന്നാല്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ആര്‍എസും ബിജെപിയും പുതിയ കഥകള്‍ ഉണ്ടാക്കും എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here