Advertisement

വയസ്സ് രണ്ടേ ആയുള്ളൂ, പക്ഷേ.. രാഗങ്ങള്‍ അപ്പടി മനഃപാഠം!

June 7, 2018
Google News 0 minutes Read
kid

രണ്ട് വയസ്സില്‍ മണ്ണപ്പം ചുട്ടില്ലെങ്കിലും ബിള്‍ഡിംഗ് ബ്ലോക്സ് വച്ച് മോളുകള്‍ ഉണ്ടാക്കും ഇന്നത്തെ തലമുറ. കളിക്കുകയും ഉറങ്ങുകയുമാണ് ഈ വയസ്സിലെ കുട്ടികളുടെ ഹോബി. അക്ഷരങ്ങള്‍ തന്നെ കൃത്യമായി ഉച്ഛരിക്കാന്‍ പറ്റാത്ത ഈ ഇളം പ്രായത്തില്‍ ഗാനം കേട്ട് അതിന്റെ രാഗം ഏതെന്ന് കൃത്യമായി പറയുകയാണ് ഈ രണ്ട് വയസ്സുകാരന്‍. ശങ്കരാഭരണം, മോഹനം, തോടി, ഷണ്‍മുഖപ്രിയ തുടങ്ങി അമ്മ പാടുന്ന എല്ലാ പാട്ടുകളുടേയും രാഗം കുഞ്ഞ് തെറ്റാതെ പറയുന്നുണ്ട്. ഈ കുഞ്ഞ് പ്രായത്തില്‍ ഇത്രയേറെ രാഗങ്ങള്‍ എങ്ങനെ തെറ്റാതെ പറയുന്നുവെന്ന് ആശ്ചര്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ.

എന്നാല്‍ 2011ല്‍ യുട്യൂബില്‍ വന്ന വീഡിയോ ആണിത്. ഫെയ്സ് ബുക്ക് അടക്കമുള്ള  സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴാണ് ഈ വീഡിയോ എത്തിയതെന്ന് മാത്രം. രണ്ട് വയസ്സും നാല് മാസവും ഉള്ളപ്പോഴാണ് ശിവ തേജ എന്ന ഈ കുഞ്ഞിന്റെ ഈ അത്ഭുത പ്രകടനം. മുപ്പത് വര്‍ഷം സംഗീതം അഭ്യസിച്ച തനിക്ക് പോലും ഇത്ര വേഗത്തില്‍ രാഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഈ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here