ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് ഹിന്ദുവിരുദ്ധയായതിനാൽ; പ്രതിയുടെ മൊഴി പുറത്ത്

ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് അറസ്റ്റിലായ നവീൻ കുമാർ. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് നവീൻ ഇക്കാര്യം പറഞ്ഞത്. ഗൗരി ലങ്കേഷിനെ കൊല്ലാൻ വെടിയുണ്ടകൾ എത്തിച്ചുകൊടുത്തയാളാണ് ഹിന്ദു യുവ സേന നേതാവായ നവീൻ കുമാറെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നവീൻ കുമാറിൻറെ 12 പേജുള്ള മൊഴി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു ജനഗ്രതി സമിതി യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പ്രവീൺ എന്നൊരു വ്യക്തി കുറച്ച് വെടിയുണ്ടകൾ വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് നവീൻറെ മൊഴിയിൽ പറയുന്നു. താൻ ചില വെടിയുണ്ടകൾ കാണിച്ചപ്പോൾ ഈ വെടിയുണ്ടകൾ പോരാ, നല്ലത് വേണമെന്ന് പ്രവീൺ പറഞ്ഞു. വെടിയുണ്ടകൾ ഗൗരി ലങ്കേഷിനെ കൊല്ലാനാണെന്നും ഹിന്ദുവിരുദ്ധയായതിനാലാണ് അവരെ കൊല്ലുന്നതെന്നും പ്രവീൺ തന്നോട് പറഞ്ഞതായി നവീൻ കുമാറിൻറെ മൊഴിയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here