കുണ്ടറയിൽ ഭാര്യയെ വെട്ടിയിട്ട് ഭർത്താവ് തൂങ്ങിമരിച്ചു

കുണ്ടറയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു. പെരിനാട് ചെമ്മക്കാട് രതീഷ് ഭവനിൽ റിട്ട.റെയിൽവേ ജീവനക്കാരനായ രാജൻ പിള്ളയാണ് തൂങ്ങി മരിച്ചത്. ബുധാഴ്ച്ച രാത്രിയോടെ മദ്യപിച്ചെത്തിയ ഉയാൾ ഭാര്യ രമണിയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രമണിയെ വെട്ടി പരിക്കേൽപ്പിച്ചശേഷം വീട്ടിലെ കക്കൂസിനുള്ളിൽ കൈലിമുണ്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം നടന്ന തൊട്ടടുത്ത ദിവസമാണ് വിവരം പുറംലോകം അറിയുന്നത്. രാവിലെയായിട്ടും വീട്ടിലെ ലൈറ്റുകൾ കത്തിക്കിടക്കുകയും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കാതെയും ആയതിനെ തുടർന്ന് അയൽവാസികൾ മക്കളെ വിവരം അറിയിച്ചു. അവർ വന്ന് വാതിൽ ചവിട്ടി തുറന്നുനോക്കിയപ്പോഴാണ് രാജനെ തൂങ്ങി മരിച്ച നിലയിലും രമണിയെ അബോധാവസ്ഥയിലും കാണുന്നത്. തുടർന്ന് രമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
husband attacked wife and committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here