ക്ലോസെ റഷ്യയിലെത്തും; പന്ത് തട്ടാനല്ല, തട്ടിക്കാന്‍…
റഷ്യന്‍ ലോകകപ്പിനായി ലോകം ഒരുങ്ങി കഴിഞ്ഞു. അഞ്ച് ദിനങ്ങള്‍ക്കപ്പുറം കിക്കോഫ് മുഴങ്ങും. കഴിഞ്ഞ തവണ കിരീടം ചൂടിയ ജര്‍മ്മന്‍ പട ഇത്തവണയും ഏറെ പ്രതീക്ഷകളോടെയാണ് റഷ്യയിലെത്തുന്നത്. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നവും പേറി മൈതാനത്ത് പന്ത് തട്ടാനിറങ്ങുമ്പോള്‍ അവര്‍ക്കൊപ്പം മിറോസ്ലാവ് ക്ലോസെയുമുണ്ടാകും. ജര്‍മ്മന്‍ നിര പന്ത് തട്ടുമ്പോള്‍ ഗാലറിയിലിരുന്ന് ക്ലോസെ എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടാകും.
2014ല്‍ ജര്‍മ്മനി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ക്ലോസെ ടീമിലുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ക്ലോസെ എത്തുന്നത് ജര്‍മ്മനിയുടെ സഹപരിശീലകനായി. മുഖ്യപരിശീലകന്‍ ലോയുടെ ശിക്ഷണത്തില്‍ നാല് വര്‍ഷം മുന്‍പ് പന്ത് തട്ടിയ താരം ഇത്തവണ ലോയ്‌ക്കൊപ്പം ജര്‍മ്മന്‍ നിരയ്ക്ക് ഉപദേശങ്ങള്‍ നല്‍കുന്ന കാഴ്ച കാണാം. 137 മത്സരങ്ങളില്‍ നിന്ന് 71 ഗോളുകളാണ് ക്ലോസെ ജര്‍മ്മനിക്ക് വേണ്ടി നേടിയിട്ടുള്ളത്. ലോകകപ്പില്‍ നേടിയ 16 ഗോളുകള്‍ ഇന്നും ചരിത്രമാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയെന്ന റെക്കോര്‍ഡ് ക്ലോസെയുടെ കൈകളില്‍ ഇപ്പോഴും ഭദ്രം. റഷ്യയില്‍ ക്ലോസെയുടെ സാന്നിധ്യം ജര്‍മ്മനിയുടെ ചീറ്റപുലികള്‍ക്ക് ഒരു ആവേശവും മുതല്‍കൂട്ടുമായിരിക്കും എന്നത് തീര്‍ച്ച.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here