എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും ഇറങ്ങണമെന്ന് കെനിങ്സ്റ്റൺ എംപി

ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും എലിസബത്ത് രാജ്ഞി ഇറങ്ങണമെന്ന് കെനിംങ്ങ്സ്റ്റൺ എംപി എമ്മ ഡെന്റ്. 369 മില്യൺ യൂറോയാണ് കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിനായി ചിലവഴിക്കുന്നത്. പാർലമെന്റിന്റെ മാസികയായ ‘ദി ഹൗസ്’ ന് നൽകിയ അഭിമുഖത്തിലാണ് എമ്മ ഇക്കാര്യം പറഞ്ഞത്.
പൊതുജനത്തിൽ നിന്നും പിരിച്ച നികുതി തുകയിൽ നിന്നാണ് കൊട്ടാരത്തിന്റെ പുനരുദ്ധാരണം നടത്തുന്നത്. ഒരു ബില്ല്യണിന്റെ മൂന്നിലൊന്ന് പൊതുജനങ്ങൾ കൊട്ടാരത്തിനായി ചിലവഴിക്കുമ്പോൾ അവർക്ക് കൊട്ടാരം കാണാനും അകത്തു പ്രവേശിക്കാനുമെല്ലാം അനുമതി വേണം. രാജകുടുംബത്തിലെ വെറും മൂന്ന് പേരാണ് ഈ ഇരുനൂറോളം കിടപ്പറകളുള്ള കൊട്ടാരത്തിൽ താമസിക്കുന്നത്, എമ്മ പറയുന്നു.
ലെിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും മറ്റൊരു രാജകീയ വസതിയിലേക്ക് മാറുന്നതാണ് നല്ലതെന്നും അമ്മ അഭിപ്രായപ്പെട്ടു. രാജകുടുംബം എന്ന നിലയിൽ അവർക്ക് ഒരുപാട് പണമുണ്ടെന്നും, അത്രയധികം ധനികരായ അവർക്കായി വീണ്ടും ജനം പണം മുടക്കേണ്ടതില്ലെന്നും എമ്മ പറഞ്ഞു.
ഇതിനുമുമ്പും രാജകുടുംബത്തിനെതിരെ വിവാദ പ്രസ്ഥാവനകളുമായി എമ്മ രംഗത്തെത്തിയിരുന്നു. ഹാരി രാജകുമാരന് ഹെലികോപ്റ്റർ ഓടിക്കാൻ അറിയില്ലെന്നും, നാല് തവണ പരീക്ഷയെഴുതി തോക്കുകയായിരുന്നുവെന്നും, കോ പൈലറ്റില്ലാതെ ഹെലികോപ്റ്റർ പറത്താൻ കഴിയില്ലെന്നുമാണ് എമ്മ അന്ന് പറഞ്ഞത്.
Queen and Prince Philip should MOVE OUT of Buckingham Palace says Labour MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here