അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതന്‍

atlas ramachandran

അറ്റ്‌ലസ് ജ്വല്ലറി ഉടമ എം.എം. രാമചന്ദ്രന്‍ ജയില്‍മോചിതനായി. 1000 കോടി വായ്പാ കുടിശക കേസിലാണ് 2015ല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ദുബായ് ജയിലില്‍ തടവിലായിരുന്നു അദ്ദേഹം. 2015 ഓഗസ്റ്റിലായിരുന്നു അറസ്റ്റ് നടന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു 2015ല്‍ ജയില്‍ ശിക്ഷ വിധിച്ചിരുന്നത്. ജയില്‍മോചിതനായ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍, എന്തെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജയില്‍ മോചനമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജയില്‍ മോചിതനായ അദ്ദേഹം ഇപ്പോഴും ദുബായിലുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രാമചന്ദ്രന്റെ കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമം തുടരുകയായിരുന്നു. രാമചന്ദ്രന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തില്‍ യുഎഇ അധികൃതരുമായും മറ്റ് പ്രമുഖ ഇന്ത്യന്‍ പ്രവാസി വ്യവസായികളുമായി രാമചന്ദ്രന്റെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായ രാമചന്ദ്രനെ 3.4 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയതോടെയാണ് അറസ്റ്റ് ചെയ്യുന്നത്. 1000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുന്‍നിര്‍ത്തി 22 ബാങ്കുകള്‍ രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ കുടുങ്ങിയതും ജയിലിലടയ്ക്കപ്പെട്ടതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top