വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിളിക്കാം; മന്ത്രിയുടെ നിര്‍ദേശം

കാലവര്‍ഷം കനത്തതോടെ കാറ്റിലും മഴയിലും സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും വലിയ അപകട സാധ്യതകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ വൈദ്യുതി വകുപ്പിനെ കാര്യങ്ങള്‍ നേരിട്ടറിയിക്കാന്‍ നിര്‍ദേശം നല്‍കുകയാണ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ബോര്‍ഡ് സുരക്ഷാവിഭാഗത്തെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ മന്ത്രി എം.എം. മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. വൈദ്യുതി സംബന്ധമായ വിഷയങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാന്‍ നിര്‍ദേശമുണ്ട്. അതോടൊപ്പം, വൈദ്യുതി കമ്പികള്‍ പൊട്ടിവീണതോ മറ്റ് അപകട സാധ്യതകളോ കണ്ടാല്‍ ക്രിയാത്മകമായി അതില്‍ ഇടപെടണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കുക…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here