റഷ്യയില്‍ കോടികള്‍ മറിയും ; കണക്കുകള്‍ ഇങ്ങനെ
ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം. ടീമുകള്‍ക്ക് ഫിഫ നല്‍കുന്ന പണത്തിന്റെ കണക്ക് പുറത്തുവന്നു കഴിഞ്ഞു. 2,676 കോടി രൂപയിലേറെയാണ് ഫിഫ ടീമുകള്‍ക്കായി വിതരണം ചെയ്യുക. കഴിഞ്ഞ ലോകകപ്പില്‍ 2,396 കോടിയാണ് നല്‍കിയത്. കണക്കുകള്‍ താഴെ ചേര്‍ക്കുന്നു
-ഗ്രൂപ്പ് ഘട്ടത്തില്‍ 53 കോടി
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന ടീമുകള്‍ക്ക് 53,53,55,200 രൂപ ( അമ്പത്തി മൂന്നുകോടി അമ്പത്തിമൂന്ന് ലക്ഷത്തി അന്‍പത്തയ്യായിരത്തി ഇരുന്നൂറ് ) വീതമാണ് ഫിഫ നല്‍കുന്നത്. 16 ടീമുകള്‍ക്കാണ് ഇത്രയും തുക വീതം ലഭിക്കുക
-പ്രീക്വാര്‍ട്ടറില്‍ 80 കോടി
പ്രീ-ക്വാര്‍ട്ടറില്‍ പുറത്താകുന്ന ടീമുകള്‍ക്ക് 80,27,40,000 രൂപ ( എണ്‍പതുകോടി ഇരുപത്തിയേഴു ലക്ഷത്തി നാല്‍പ്പതിനായിരം ) വീതമാണ് നല്‍കുന്നത്. എട്ടു ടീമുകള്‍ക്കും ഈ തുകവീതം കിട്ടും.
-ക്വാര്‍ട്ടറില്‍ എത്തിയാല്‍ 107 കോടി
ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന ടീമുകള്‍ക്ക് നൂറ്റിയേഴു കോടി നാലുലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ വീതം ലഭിക്കും
-നാലാം സ്ഥാനത്തിന് 147 കോടി
നാലാം സ്ഥാനത്തെത്തുന്ന ടീമിന് 147 കോടിയിലേറെ കിട്ടും; നൂറ്റിനാല്‍പ്പത്തിയേഴുകോടി പതിന്നാലു ലക്ഷത്തി എഴുപതിനായിരം.
-മൂന്നാം സ്ഥാനത്തിന് 160 കോടി
കൃതൃമായി പറഞ്ഞാല്‍ നൂറ്റിയറുപത് കോടി അമ്പത്തിമൂന്ന് ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരത്തി ഇരുന്നൂറ് രൂപ
-റണ്ണറപ്പിന് 187 കോടി
റണ്ണറപ്പാകുന്ന ടീമിനെ കാത്തിരിക്കുന്നത് നൂറ്റി എണ്‍പത്തിയേഴു കോടി ഇരുപത്തിയൊമ്പതു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി നാഞ്ഞൂറ് രൂപ.
-വിജയികള്‍ക്ക് 254 കോടി
ലോകകപ്പ് ജേതാക്കള്‍ നാട്ടിലേക്ക് മടങ്ങുക ഇരുന്നൂറ്റി അമ്പത്തിനാലു കോടി ഇരുപത്തിരണ്ടു ലക്ഷത്തി അമ്പത്തി മൂവായിരത്തി ഇരുന്നൂറ് രൂപയുമായി
-മുന്നൊരുക്കത്തിന് 10 കോടി
ലോകകപ്പ് കളിക്കാനെത്തുന്ന 32 ടീമുകള്‍ക്കും മുന്നൊരുക്കത്തിനായി ഫിഫ പത്തുകോടി രൂപ വീതം നല്‍കിയിരുന്നു. വിവിധ ക്ലബ്ബുകള്‍ക്കായി നല്‍കിയത് 1,398 കോടി രൂപയാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here