കാലം മറക്കാത്ത ആ ഗോളുകള്‍

ഗോളുകളുടെ പേരിലാണ് ലോക കപ്പുകളിലെ പോരാട്ടങ്ങളെ ചരിത്രം രേഖപ്പെടുത്തുക. ബോളുകള്‍ പിടിച്ച് വാങ്ങി മുന്നേറുന്ന കളിക്കാരന്റെ ഹൃദയം മാത്രമല്ല അപ്പോള്‍ ഗോള്‍ ഗോള്‍ എന്ന് മിടിക്കുക. ടീമിലെ മറ്റ് കളിക്കാരുടേയും ആരാധകരുടേയും ഹൃദയങ്ങള്‍ കൂടിയാണ്. ലോകം മുഴുവന്‍ രണ്ട് ചേരികളായി നിന്ന് ഗോള്‍ ഗോള്‍ എന്ന് അക്രോശിക്കുമ്പോള്‍ ആ സമ്മര്‍ദ്ധത്തിന്റെ മുകളില്‍ നിന്ന് ഗോള്‍ വിരിയിക്കാന്‍ അത്ര എളുപ്പമല്ല. ഏകാഗ്രത മാത്രം പോര എതിരാളികളുടെ മുന്നേറ്റങ്ങളെ മുമ്പേ അറിയണം, അതിനെ തടയണം, ചടുലമായ മുന്നേറ്റങ്ങളിലൂടെ എതിരാളികളുടെ ഗോള്‍വല കുലുക്കണം. അങ്ങനെ പിറക്കുന്ന ഗോളുകള്‍ അതിന്റെ മനോഹാരിത കൊണ്ടാണ് ചര്‍ച്ചയാവുക. ഗോൾവലയ്ക്കും ബൂട്ടിനുമിടയിലെ അത്തരം നിമിഷങ്ങളാണ് ഒരു ടീമിനെ വിജയത്തിലേക്ക് പായിക്കുന്നതും. ലോകകപ്പ് മത്സരങ്ങളിലെ അത്തരം മനോഹരമായ ഗോളുകള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here