മൂന്നാറില്‍ വ്യാപക മണ്ണിടിച്ചില്‍; നാല് നില കെട്ടിടം നിലംപതിച്ചു

ആനച്ചാല്‍ മൂന്നാര്‍ റൂട്ടില്‍ ആല്‍ത്തറയ്ക്ക് സമീപം നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ നിലം പതിച്ചു. ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മ്മിച്ച് കെട്ടിടമാണ് നിലംപൊത്തിയത്. ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡടക്കം ഇനിയും ഇടിഞ്ഞ് താഴുവാന്‍ സാധ്യത. സമീപത്തെ മറ്റ് കെട്ടിടങ്ങളും അപകട ഭീഷിണിയില്‍. അടിമാലി മൂന്നാര്‍ റൂട്ടില്‍ ആനച്ചാല്‍ ആല്‍ത്തറയ്ക്ക് സമീപം റോഡ് വശത്തായി കെട്ടിയുയര്‍ത്തിയ ബഹുനില കെട്ടിടമാണ് മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായി തകര്‍ന്ന് വീണത്. ആനച്ചാല്‍ മേക്കോടയില്‍ ശാരംഗതരന്റെ കെട്ടിടമാണ് തകര്‍ന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവം.

Loading...
Top