പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ലെന്ന് മകള്‍

pranab mukharje

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇനി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ലെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രണബിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശര്‍മ്മിളയുടെ ട്വീറ്റ്. കഴിഞ്ഞദിവസം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രണബ് മുഖര്‍ജി പങ്കെടുത്തിരുന്നു. ഇതിനെ ശര്‍മിഷ്ഠ എതിര്‍ത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞാല്‍ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുമെന്നാണ് ശര്‍മിഷ്ഠ പറഞ്ഞത്.

pranab mukharje

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top