കരാര്‍ വ്യവസ്ഥയില്‍ ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാനുള്ള കേന്ദ്ര നീക്കം; ആര്‍എസ്എസുകാരെ കുത്തിനിറയ്ക്കലാണ് ലക്ഷ്യമെന്ന് തോമസ് ഐസക്

കരാര്‍ അടിസ്ഥാനത്തില്‍ ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്. സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംഘപരിവാര്‍ അനുയായികളെ സര്‍വീസില്‍ തിരുകിക്കയറ്റാനും സംവരണതത്ത്വങ്ങള്‍ അട്ടിമറിക്കാനുമാണെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ജോയിന്റെ സെക്രട്ടറി തസ്തിക ഏറ്റവും ഉയര്‍ന്ന സീനിയോറിറ്റി ഉള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ലാവണമാണെന്ന് തോമസ് ഐസക് പറഞ്ഞു. ഭരണനിര്‍വഹണത്തില്‍ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും കൊണ്ടുവരാനെന്ന പേരില്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം, സംഘപരിവാര്‍ പാര്‍ശ്വവര്‍ത്തികളെ അധികാരസിരാകേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here