ഇതാണ് ലോകകപ്പ് ചരിത്രത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍…
വര്‍ഷങ്ങളുടെ ചരിത്രമുള്ള കാല്‍പ്പന്താരവത്തെ ഏറ്റവും അവിസ്മരണീയമാക്കുന്നത് ലോകകപ്പ് മത്സരങ്ങളാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഒരൊറ്റ നിമിഷം മതി ചരിത്രം തന്നെ മാറിമറയാന്‍…വര്‍ഷങ്ങള്‍ പഴക്കമുള്ള മറഡോണയുടെ ദൈവകരം ഇന്നും ആരാധകര്‍ മനസില്‍ സൂക്ഷിക്കുന്നു. അത്രമേല്‍ അവിസ്മരണീയമായിരുന്നു ആ കാഴ്ച. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ആ കരം മിന്നിമാഞ്ഞത്. 2006 ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിടുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ മനസിലുറപ്പിച്ച സമയത്താണ് സിദാന്റെ വിവാദ ‘ഹെഡ്ഡര്‍’ പിറക്കുന്നത്. മറ്റൊരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയ ആ ‘ഒരു നിമിഷം’…ഇന്നും ഫുട്‌ബോള്‍ ആരാധകരുടെ മനസിലെ നീറ്റലാണ്. അങ്ങനെ എത്രയെത്ര അവിസ്മരണീയ നിമിഷങ്ങള്‍. ചിലതെല്ലാം ചരിത്രം പോലും വഴിമാറിയ അത്ഭുത ഗോളുകളാണ്. അത്തരത്തില്‍ ഫുട്‌ബോള്‍ ലോകം മറക്കാത്ത 15 അവിസ്മരണീയ നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
വീഡിയോ കാണാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here