ചിത്രം മാറി; മാപ്പ് പറഞ്ഞ് ദിഗ് വിജയ് സിംഗ്

ഭോപ്പാലിലെ തകരാറിലായ റെയില്‍വേ പാലത്തിന്റെ തൂണിന് പകരം പാക്കിസ്ഥാനിലെ മെട്രോ റെയിലിന്റെ ചിത്രം ഷെയര്‍ ചെയ്ത് വെട്ടിലായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഭോപ്പാലിലെ സുഭാഷ് നഗര്‍ റെയില്‍ വേ മേല്‍പ്പാലത്തിന്റെ ചിത്രമാണെന്ന് കാണിച്ചാണ് ദിഗ് വിജയ് സിംഗ് ഇത് ഷെയര്‍ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഇത് റാവല്‍പിണ്ടി മെട്രോ റെയിലിന്റെ ചിത്രമായിരുന്നു. ആള്‍ട്ട് ന്യൂസാണ് ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നത്. അതോടെ ദിഗ് വിജയ് സിംഗ് മാപ്പ് പറഞ്ഞ് തടിതപ്പി. തന്റെ സുഹൃത്ത് അയച്ച് തന്നതാണെന്നും യാഥാര്‍ത്ഥ്യം പരിശോധിക്കാതിരുന്നത് തന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു.
यह है सुभाष नगर रेल्वे फाटक भोपाल पर बन रहे रेल्वे ओवर ब्रिज का एक पोल,जिसमें आ गई दरारे/क्रैक इसकी गुणवत्ता पर सवाल उठाती हैं,अभी तो पुल भी नही बना ।एक भाजपा नेता के मार्ग दर्शन निर्माण में हो रहा है ,फिर यह सब क्यों और कैसे ? वाराणसी की दुर्घटना यहॉं भी ना हो जाये। pic.twitter.com/oycXREebp0
— digvijaya singh (@digvijaya_28) 10 June 2018
Digvijay Singh tweets old image of damaged metro pillar from Pakistan as Bhopalhttps://t.co/QsfE7jVylV
— Alt News (@AltNews) 10 June 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here