Advertisement

ഫുട്‌ബോള്‍ കഥ പറഞ്ഞ സിനിമകള്‍

June 12, 2018
Google News 2 minutes Read
pele film

ലോകമെങ്ങും ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലാണ്. ഫുട്‌ബോള്‍ കഥ പറഞ്ഞ അഞ്ചു സിനിമകള്‍ പരിചയപ്പെടാം.

1. ‘ടൂ ഹാഫ് ടൈംസ് ഇന്‍ ഹെല്‍

നാസിപ്പടയ്ക്ക് എതിരെ പോരാടി മത്സരം ജയിക്കുകയും അതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത സോവിയറ്റ് യൂണിയനിലെ കീവിലെ എഫ്‌സി സ്റ്റാര്‍ട്ട് ടീമംഗങ്ങളുടെ കഥയാണ് സിനിമയ്ക്കാധാരം. ഹംഗറിക്കാരനായ സോള്‍ട്ടന്‍ ഫാബ്രിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിന്റെ പുനരാവിഷ്‌കാരമാണ് പെലെയും ബോബിമൂറും സില്‍വര്‍ സ്റ്റാലനും അഭിനയിച്ച ‘എസ്‌കേപ്പ് ടു വിക്ടറി’ എന്ന സിനിമ

2. ‘ഗോള്‍: ദി ഡ്രീംസ് ബിഗിന്‍’

ഡാനി ക്യാനന്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. സിനദീന്‍ സിദാനും ബെക്കാമും റോബര്‍ട്ടോ കാര്‍ലോസും ക്രിസ്റ്റിയാനോ റോണാള്‍ഡോയും അതിഥി താരങ്ങളായെത്തി.

3. ‘ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം’

ഒരു പെണ്‍കുട്ടിയുടെ ഫുട്‌ബോള്‍ പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയാണിത്. ഗുരീന്ദര്‍ ചദ്ദയാണ് സംവിധായകന്‍. ചിത്രത്തില്‍, പ്രതിസന്ധികളെ അവഗണിച്ച് ഫുട്‌ബോള്‍ കളിക്കുന്ന പെണ്‍കുട്ടിയായി വേഷമിട്ട പര്‍മീന്ദര്‍ കൗര്‍ നഗ്രയ്ക്ക് 2002-ല്‍ ഫിഫ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം ലഭിച്ചു

4. ‘ദ ഗെയിം ഓഫ് ദെയര്‍ ലൈവ്‌സ് ‘

1950 ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ അമേരിക്ക നേടിയ വിജയത്തിന്റെ കഥ പറഞ്ഞ സിനിമ. ഡേവിഡ് അന്‍സ്പയാണ് ചിത്രത്തിന്റെ സംവിധായകന്‍. പാര്‍ട്ട് ടൈം കളിക്കാരായിരുന്നു അമേരിക്കയ്ക്കായി അന്നു കളിച്ചത്. യഥാതഥ ആവിഷ്‌ക്കാരം എന്ന നിലയില്‍ 2005-ല്‍ ഇറങ്ങിയ സിനിമ ശ്രദ്ധ നേടി

5. ‘പെലെ : ദി ബെര്‍ത്ത് ഓഫ് എ ലെജന്‍ഡ് ‘

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പ്രമേയമാക്കി 2016-ല്‍ പുറത്തിറങ്ങിയ സിനിമ. കെവിന്‍ ഡെ പൗലയാണ് പെലെയായി വേഷമിട്ടത്. ഏ ആര്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here