കാല്‍പ്പന്തിന്റെ ജീവിതകഥകള്‍
ഫുട്‌ബോള്‍ മാത്രമായിരുന്നു അവരുടെ ജീവിതം. സ്വപ്‌നസമാനമായ നേട്ടങ്ങള്‍ കൈവരിച്ചതാകട്ടെ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചും. ദുരന്തവും സന്തോഷവും ഇടകലര്‍ന്ന ജീവിതമാണ് പലരുടേയും. ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ആത്മകഥകള്‍ ജീവിതപോരാട്ടങ്ങളുടെ കഥ കൂടിയാണ്. ചില ആത്മകഥകള്‍ പരിചയപ്പെടാം.
1. ‘മൈ ലൈഫ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഗെയിം’
പെലെയുടെ ആത്മകഥ. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസമാണ് പെലെ. നാലു ലോകകപ്പുകളില്‍ ബ്രസീലിനെ മുന്നില്‍ നിന്ന് നയിച്ചു. 1980-കളോടെ ബൂട്ടഴിച്ചു
2. ‘യോ സോയ് എല്‍ ഡിയാഗോ’
മറഡോണയുടെ ആത്മകഥ. അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ നെടുംതൂണായിരുന്നു. നാലു ലോകകപ്പുകളില്‍ അര്‍ജന്റീനയുടെ മുന്നണിപ്പോരാളി. വിവാദങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു മറഡോണയുടേത്.
3. ‘ഐ മെയ്ഡ് ബ്രസീല്‍ ക്രൈ’
ഇറ്റാലിയന്‍ ഫോര്‍വേഡായിരുന്ന പോളോ റോസിയുടെ ആത്മകഥ. 1982-ലെ ലോകകപ്പ് സെമിഫൈനലില്‍ ബ്രസീലിന് എതിരെ ഹാട്രിക് നേടിയ താരം.
4. ‘മൈ ഇംഗ്ലണ്ട് ഇയേഴ്‌സ് ‘
ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ബോബി ചാള്‍ട്ടണിന്റെ ആത്മകഥ. 1958,1956,1966,1970 ലോകകപ്പുകളില്‍ ചാള്‍ട്ടണ്‍ കളിച്ചു.ക്ലബ് ഫുട്‌ബോളിലും സജീവമായിരുന്നു.
5. ‘അഡിക്റ്റഡ് ‘
ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായിരുന്ന ടോണി ആഡംസിന്റെ ആത്മകഥ. 22 വര്‍ഷം ആഴ്‌സണല്‍ ടീമിന്റെ സെന്റര്‍ ബാക്കായിരുന്നു.
6. ‘ബ്ലസ്ഡ് ‘
ഉത്തര അയര്‍ലന്‍ഡ് താരമായിരുന്ന ജോര്‍ജ് ബെസ്റ്റിന്റെ ആത്മകഥ. 2005 നവംബറില്‍ അന്തരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത്.
7. ‘റെഡ് ‘
ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരമായിരുന്ന ഗാരി നെവിലിന്റെ ആത്മകഥ. കുറേക്കാലം പരിശീലകനായിരുന്നു. 1991-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ അരങ്ങേറ്റം
8. ‘ക്രോസിംഗ് ദി ലൈന്‍,മൈ സ്‌റ്റോറി ‘
ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ ലൂയി സുവാരസിന്റെ ആത്മകഥ. 2010,2104 ലോകകപ്പുകളില്‍ കളിച്ച സുവാരസ് 2018 റഷ്യ ലോകകപ്പിലും ഉറുഗ്വേയുടെ തുറുപ്പുചീട്ടാണ്.
9. ‘ഐ തിങ്ക് ദെയര്‍ഫോര്‍ ഐ പ്ലേ’
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരമായ ആന്ദ്രേ പിര്‍ലോയുടെ ആത്മകഥ. 1994-ലാണ് പിര്‍ലോ ഇറ്റലിയുടെ ദേശീയ ടീമില്‍ എത്തിയത്.2006,2014 ലോകകപ്പുകളില്‍ കളിച്ചു.
10. ‘ദി സൈക്കന്‍ഡ് ഹാഫ് ‘
അയര്‍ലന്‍ഡിന്റെ ദേശീയ ടീമില്‍ അംഗമായിരുന്ന റോയ് കീനിന്റെ ആത്മകഥ. 2002 ലോകകപ്പില്‍ കളിച്ചു. 1991-ലാണ് ദേശീയ ടീമില്‍ അരങ്ങേറിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here