പ്രധാനമന്ത്രി ഫിറ്റാണ്; വൈറലായി മോദിയുടെ ചലഞ്ച് (വീഡിയോ കാണാം)

fitness modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചിരിക്കുകയാണ്. തന്റെ വ്യായാമ മുറകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി. പ്രഭാത വ്യായാമത്തിലെ ഏതാനും മുറകളാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പഞ്ചഭൂതങ്ങളെ ധ്യാനിച്ച് സ്വയം നവീകരിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിനായി പ്രധാനമന്ത്രി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചത്. കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്താണ് മോദി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top